'മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആവട്ടെ'; പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

APRIL 27, 2026, 12:13 AM

മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍.

ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി പരാമര്‍ശം നടത്തിയത്.മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. 

അതേസമയം, പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ പുഞ്ചിരിയോടെയാണ് ഇതിനോട് പ്രതികരിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടി വഹിക്കേണ്ട സ്ഥാനത്തെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് സുന്നി മഹല്ല് ഫെഡറേഷന്‍ വേദിയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam