മലപ്പുറം: കരുവാരക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളി ജംഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വനംവകുപ്പ്. ടാപ്പിംഗിനിടെയല്ല മരണം സംഭവിച്ചതെന്നും സംഭവത്തിൽ ദുരൂഹത ഉണ്ട് എന്നും നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ പറഞ്ഞു.
ജംഷീറിനൊപ്പം സംഭവസമയത്ത് രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടാന ആക്രമണമെന്ന സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും സംഭവം വനത്തിനുള്ളിലാണോ സ്വകാര്യ സ്ഥലത്താണോ നടന്നതെന്ന് വ്യക്തതയില്ലെന്നാണ് ഡി.എഫ്.ഒയുടെ വിശദീകരണം.
സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുള്ളറ സ്വദേശിയായ ജംഷീർ ടാപ്പിംഗിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റുവെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
