എക്സിറ്റ്പോൾ ഫലം പുറത്ത്: കേരളത്തിൽ യുഡിഎഫ് മുന്നിൽ

APRIL 29, 2026, 8:17 AM

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് ഫലം അറിയാൻ നാല് ദിവസം മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു. ആദ്യ സർവേ ഫലങ്ങൾ പ്രകാരം കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചന. ടൈംസ് നൗ നടത്തിയ പ്രവചനത്തിലാണ് ഈ വിലയിരുത്തൽ.

പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ വ്യക്തമാക്കുന്നത്. അതേസമയം, എക്സിറ്റ്പോൾ ഫലങ്ങളെ മുന്നണികൾ പ്രതീക്ഷയോടെയാണ് വിലയിരുത്തുന്നത്.

കേരളത്തിൽ ചെറിയ ഭൂരിപക്ഷമെങ്കിലും ഭരണത്തുടർച്ച ഉറപ്പാണെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കുമ്പോൾ, 85-ൽ അധികം സീറ്റുകൾ നേടി വ്യക്തമായ വിജയം സ്വന്തമാക്കുമെന്ന് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നു. തരംഗമുണ്ടെങ്കിൽ 90 സീറ്റുകൾ കടക്കുമെന്നും അവർ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

vachakam
vachakam
vachakam

അഞ്ചിലധികം ഏജൻസികളുടെ എക്സിറ്റ്പോൾ ഫലങ്ങളാണ് ഇതിനകം പുറത്തുവന്നത്. ബംഗാളിലെ ചില പ്രധാന സർവേകൾ ഇനി വരുന്ന ദിവസങ്ങളിൽ കൂടി പുറത്തുവരാനുണ്ട്.

മാർച്ച് 15-ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയായി. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ ഘട്ടംഘട്ടമായും തെരഞ്ഞെടുപ്പ് നടന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam