മുഖ്യമന്ത്രി തീരുമാനം ഹൈക്കമാൻഡിന്; അധികാരം എഐസിസി അധ്യക്ഷന് നൽകുന്ന പ്രമേയം നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കി

MAY 7, 2026, 5:07 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള അധികാരം എഐസിസി അധ്യക്ഷന് നൽകുന്ന പ്രമേയം നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ പിന്തുണച്ചു എന്നാണ് ലഭിക്കുന്ന വിവരം.

എംഎൽഎമാരുടെ അഭിപ്രായം എഐസിസി നിരീക്ഷകർ ശേഖരിച്ചു. 46 എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചപ്പോൾ, 6 പേർ മാത്രമാണ് വി ഡി സതീശനെ പിന്തുണച്ചത്. 3 എംഎൽഎമാർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി ചർച്ചകളോട് ഇതുവരെ വി ഡി സതീശൻ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിസ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിൽ പ്രവേശിക്കില്ലെന്ന നിലപാട് അദ്ദേഹം നിരീക്ഷകർക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് സൂചന. എംഎൽഎമാരുടെ എണ്ണം മാത്രമല്ല, മറ്റ് മാനദണ്ഡങ്ങളും പരിഗണിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടതായും വിവരം ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam