സമരപഥങ്ങളിൽ നിന്ന് കൈകഴുകി മാറി നിന്നവർ മുഖ്യമന്ത്രിയാകരുത് :അജയ് തറയിൽ

APRIL 23, 2026, 10:35 PM

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുതിർന്ന നേതാവ് അജയ് തറയിൽ.

ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച് രാഷ്ട്രീയത്തിൽ ഉയർന്നു വന്നവരായിരിക്കണം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തേണ്ടതെന്ന് അദ്ദേഹം  പറഞ്ഞു. സമരപഥങ്ങളിൽ നിന്ന് കൈകഴുകി മാറി നിന്നവർ ഈ പദവിയിലേക്ക് വരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ നിന്നുള്ളവർ കേരളത്തിൽ മുഖ്യമന്ത്രിമാരായി വന്ന ചരിത്രമുണ്ടെന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരെയും വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ളതല്ലെന്നും, ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സ്വപ്നം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

vachakam
vachakam
vachakam

പാർട്ടിയിലെ നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ അജയ് തറയിലിന്റെ ഈ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam