മലപ്പുറത്ത് പാമ്പിനെ പോക്കറ്റിലിട്ട് കൊണ്ടുനടന്ന യുവാവിന് പാമ്പ് കടിയേറ്റു 

APRIL 24, 2026, 1:35 AM

മലപ്പുറം: സംസ്ഥാനത്ത് പാമ്പ് ശല്യവും പാമ്പുകടിയേറ്റുള്ള മരണങ്ങളും ഉയരുന്നതിനിടെ ഒതായിയിൽ അതിഥി തൊഴിലാളിയുടെ വിചിത്ര പ്രവൃത്തി. പാമ്പിനെ പോക്കറ്റിലിട്ട് കൊണ്ടുനടന്ന ഇയാൾക്ക് പിന്നീട് പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇന്നലെ ആണ് സംഭവം നടന്നത്. പാമ്പുമായി ചായ കുടിക്കാൻ എത്തിയപ്പോഴാണ് ഇയാളുടെ പോക്കറ്റിൽ അനക്കമുണ്ടെന്ന് നാട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് ഇയാൾ പാമ്പിനെ പുറത്തെടുത്ത് കാണിക്കുകയും ചെയ്തു. ഇയാൾ കൊണ്ടുനടന്നത് അണലി വർഗത്തിൽപ്പെട്ട പാമ്പായിരിക്കാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പാലക്കാട് ജില്ലയിലെ കുതിരാൻ മേഖലയിൽ വനംവകുപ്പ് പിടികൂടിയ പാമ്പുകളെ ജനവാസ മേഖലയോട് ചേർന്ന് തുറന്നു വിടുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചു.

vachakam
vachakam
vachakam

കുതിരാൻ ക്ഷേത്ര പരിസരത്ത് പാമ്പുകളെ തുറന്നുവിടാൻ എത്തിയ വനംവകുപ്പ് വാഹനത്തെ നാട്ടുകാർ തടഞ്ഞ സംഭവവും ഉണ്ടായി. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയ പാമ്പുകളെയാണ് ഇവിടെ വിടുന്നതെന്നാണ് ആക്ഷേപം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam