സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ തുറന്നുകിടന്ന ഓടയിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

MARCH 21, 2025, 10:42 PM

ന്യൂ ഡൽഹി: വീടിന്റെ പരിസരത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു.

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. എട്ട് വയസുകാരിയായ മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുന്ന രാംവിലാസ് സിങ് എന്നയാളുടെ മകനാണ് മരിച്ചത്. കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നു.

vachakam
vachakam
vachakam

ജോലിസ്ഥലത്തായിരുന്ന തന്നോട് ഒരു ബന്ധു വിളിച്ച് മകൻ മരിച്ച വിവരം അറിയിക്കുകയായിരുന്നു എന്നാണ് രാംവിലാസ് സിങ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. തുറന്നുകിടന്ന ഓടയിൽ കുട്ടി വീണുവെന്നാണ് അവിടെയെത്തിയപ്പോൾ മനസിലായത്.

കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam