മഹാകുംഭ് നഗർ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു.കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു.
രാവിലെ 10.30ന് പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‌രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്‌നാനം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്