ഡൽഹി: ജമ്മുകാശ്മീരിലെ രജൗരി ജില്ലയിൽ ഒരുമാസത്തിനിടെ പതിനേഴുപേർ മരിക്കാനിടയായയത് പകർച്ചവ്യാധി മൂലമല്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിംഗ്. തിരിച്ചറിയാൻ കഴിയാത്ത വിഷവസ്തുക്കളാണ് മരണങ്ങൾക്ക് പിന്നിലെന്നും പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗവിലെ സിഎസ്‌ഐആർ ലാബ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധകളോ പകർച്ചവ്യാധികളോ അല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ചില വിഷവസ്തുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും ഗൂഢാലോചന കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും എന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം രജൗറിയിലെ വിദൂര ഗ്രാമമായ ബദാലിലെ മൂന്ന് കുടുംബങ്ങളിലാണ് ദുരൂഹ മരണങ്ങൾ നടന്നത്. മരിച്ചവരുടെ അടുത്ത ബന്ധുക്കളായ നാലുപേർ കൂടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ പനി, ശരീര വേദന, ഓക്കാനം, തീവ്രമായ വിയർപ്പ്, ബോധം നഷ്ടപ്പെടൽ തുടങ്ങിയവയാണ് മരിക്കുന്നതിനുമുമ്പ് കാണുന്ന പ്രധാന ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ആണ് രോഗി മരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്