വ്യായാമത്തിന്റെ തുല്യ ഗുണം; ഗുളിക വികസിപ്പിച്ച്‌ ഗവേഷകര്‍

MARCH 20, 2024, 8:35 AM

ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിൻ്റെ പങ്ക് വളരെ പ്രധാനമാണ്. ഭക്ഷണത്തിനും ഉറക്കത്തിനുമൊപ്പം വ്യായാമവും ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരം നിലനിർത്താനാകൂ.

പക്ഷേ മടി കാരണംവ്യായാമം മാറ്റിവെക്കുന്നവരുണ്ട്. ഇവരിൽ പലരെയും സന്തോഷിപ്പിക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റൊന്നുമല്ല വ്യായാമത്തിന്റെ ഫലം നല്‍കുന്നൊരു ഗുളികയേക്കുറിച്ചുള്ള ഗവേഷണമാണിത്.

അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.  വ്യായാമത്തിൻ്റെ ഗുണം നൽകുമെന്ന് അവകാശപ്പെടുന്ന മരുന്ന് ഉപയോഗിച്ചാണ് എലികളിൽ ഗവേഷണം നടത്തിയത്. ഭാവിയിൽ ഇത് മനുഷ്യരിലും ഉപയോഗിക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

vachakam
vachakam
vachakam

യുവത്വം കാക്കുക, അമിതവണ്ണം തടയുക, ഹൃദ്രോഗങ്ങള്‍, വൃക്കയിലെ തകരാറുകള്‍ തുടങ്ങിയവയെ പ്രതിരോധിക്കുക തുടങ്ങിയ ഗുണങ്ങളാണ് പ്രസ്തുത ഗുളികയ്ക്കുള്ളതെന്ന് ഗവേഷകർ പറയുന്നു. വരാനിരിക്കുന്ന അമേരിക്കൻ കെമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍ കണ്ടെത്തല്‍ അവതരിപ്പിക്കാനിരിക്കുകയാണ് ഗവേഷകർ.

ഇത്തരമൊരു മരുന്ന് കണ്ടെത്തിയെങ്കിലും വ്യായാമം പൂർണമായും ഒഴിവാക്കണമെന്ന അഭിപ്രായം ഗവേഷകർ പങ്കുവെക്കുന്നില്ല. വ്യായാമത്തിന് പകരം വയ്ക്കാനൊന്നുമില്ലെന്നും വ്യായാമത്തിന് അത്ര പ്രാധാന്യമുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ബഹ എൽഗണ്ടി വ്യക്തമാക്കി. വ്യായാമം ചെയ്യാൻ കഴിയുന്നവർ അതുമായി മുന്നോട്ടു പോകണം. എന്നാൽ പകരം മറ്റൊരു വഴി ആവശ്യമായ നിരവധി സാഹചര്യങ്ങളുണ്ട്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് ഈ മരുന്നെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam