2040ഓടെ സ്തനാർബുദം ബാധിച്ച് 10 ലക്ഷം പേർ മരിച്ചേക്കുമെന്ന് റിപ്പോർട്ട് 

APRIL 17, 2024, 8:44 AM

 2040ഓടെ ഓരോ വർഷവും സ്തനാർബുദം ബാധിച്ച് പത്തുലക്ഷം പേർ മരിച്ചേക്കുമെന്ന് റിപ്പോർട്ട്. ലാൻസെറ്റ് കമ്മീഷൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2020 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ ഏകദേശം 78 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം കണ്ടെത്തി. അതേ വർഷം 685,000 സ്ത്രീകൾ സ്തനാർബുദം ബാധിച്ച് മരിച്ചു.

75 വയസ് എത്തുന്നതിന് മുമ്ബ് സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്താനുള്ള സാധ്യത 12 ല്‍ 1 എന്ന രീതിയിലാണെന്നാണ് കണ്ടെത്തല്‍. 2040 ആകുമ്ബോഴേക്കും രോഗം മൂലമുള്ള മരണം പ്രതിവര്‍ഷം ഒരു ദശലക്ഷമാകുമെന്നും ഗവേഷകര്‍ പറയുന്നു.

vachakam
vachakam
vachakam

സാമ്ബത്തിക ചെലവുകള്‍ക്കൊപ്പം ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ രോഗികളിലുണ്ടാവാനുള്ള എല്ലാ തരം സൗകര്യങ്ങളും വിസകിപ്പിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്ത രാജ്യങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഈ രോഗം മൂലം ഉണ്ടാകുന്നത്. താങ്ങാനാവാത്ത ചികിത്സാ ചെലവ് തന്നെയാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്.

സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ കണക്കുകള്‍ എടുത്താല്‍ ഇന്ത്യയില്‍ ഇത് 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ ഇത് 40 ശതമാനവുമാണ്. നേരത്തെയുള്ള സ്തനാർബുദമുള്ളവരിൽ 20-30% രോഗികളും വീണ്ടും രോഗലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, മിക്ക ദേശീയ കാൻസർ രജിസ്ട്രികളിലും സാധാരണഗതിയിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam