ഹോര്‍ലിക്സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്കല്ല'

APRIL 25, 2024, 6:20 PM

ന്യൂഡൽഹി: ഹോർലിക്‌സ് ഇനി ഹെല്‍ത്തി ഡ്രിങ്ക് എന്ന ലേബലില്‍ അറിയപ്പെടില്ല. ഹോർലിക്‌സ് ഇനി മുതൽ ഫങ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് എന്നറിയപ്പെടും.

കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയം ഇ കൊമേഴ്സ് വെബ്സൈറ്റുകളോട് ഹെല്‍ത്തി ഡ്രിങ്ക്സ് വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍ ഫംഗ്ഷണല്‍ ന്യൂട്രീഷൻ ഡ്രിങ്ക്സ് ( എഫ് എൻ ഡി ) എന്ന് പുനർ നാമകരണം ചെയ്തത്.

പാല്‍, ധാന്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങള്‍ ഹെല്‍ത്ത് ഡ്രിങ്ക്സ് അല്ലെങ്കില്‍ എനർജി ഡ്രിങ്ക്സ് വിഭാഗത്തില്‍ ലിസ്റ്റ ചെയ്യരുതെന്ന് എഫ് എസ് എസ് എ ഐ ഈ മാസം ആദ്യം ഇ കൊമേഴ്സ് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1. 63 ശതമാനം ഇടിഞ്ഞ് 2222. 35 രൂപയായി. സെൻസെക്സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam