ഉന്തിയ വയറും അരക്കെട്ടും; പുകവലിക്കാര്‍ക്കിടയില്‍ വിസറല്‍ ഫാറ്റ് കൂടുന്നു

APRIL 17, 2024, 8:37 AM

മനുഷ്യശരീരത്തിൽ പുകയില ഉപയോഗത്തിന്റെ ദോഷഫലങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പുകവലിക്കുന്ന ആളുകളെപ്പോലെ തന്നെ അത് ശ്വസിക്കുന്ന ആളുകളിലും അപകട സാധ്യത വളരെ വലുതാണ്. ശ്വാസകോശ രോഗങ്ങള്‍ മുതല്‍ അര്‍ബുദംവരെ നീളുന്ന ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളാണ് പുകവലി സൃഷ്ടിക്കുന്നത്.

എന്നാൽ അഡിക്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് പുകവലി ശരീരത്തിലെ വിസറൽ കൊഴുപ്പ് വർദ്ധിപ്പിക്കുമെന്നും ഇത് കൂടുതൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു. ശരീരത്തിലെ ഏറ്റവും വലിയ വില്ലനാണ് വിസറൽ കൊഴുപ്പ്.  ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും വിസറല്‍ ഫാറ്റിന്‌റെ ലക്ഷണമാണ്.

പുകവലി ശീലവും ആജീവനാന്ത പുകവലിയും വയറ്റിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്തരികാവയവങ്ങൾക്ക് ചുറ്റും ജെൽ രൂപപ്പെടുന്ന വിസറൽ കൊഴുപ്പ് പുകവലി വർധിപ്പിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ജർമൻ കാരാസ്ക്വില്ല പറയുന്നു. 

vachakam
vachakam
vachakam

വയറിലെ അവയവങ്ങൾക്ക് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് ദൃശ്യമാകില്ല. ശരീരത്തിലെ ആകെ കൊഴുപ്പിൻ്റെ 10 ശതമാനം വിസറൽ കൊഴുപ്പ് ഹാനികരമല്ലെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പറയുന്നു. എന്നാൽ ഇത് അമിതമായാൽ വീക്കം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

വിസറൽ കൊഴുപ്പ് എവിടെയാണ് അടിഞ്ഞുകൂടുന്നത്, അത് ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവസ്ഥയുടെ തീവ്രതയെന്ന് കാരാസ്ക്വില്ല പറഞ്ഞു. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, മറ്റ് ഉപാപചയ അവസ്ഥകള്‍ എന്നിവയുമായി വിസറല്‍ ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു. പുകവലി നിയന്ത്രിക്കുന്നതിനും ഉപേക്ഷിക്കുന്നതനും വലിയ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam