ദഹനവ്യവസ്ഥയെ തകിടം മറിക്കും; ഈ പഴങ്ങൾ ഒരിക്കലും ഒരുമിച്ച് കഴിക്കരുത് 

APRIL 17, 2024, 8:08 AM

ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ഇത് വയറ്റിലെ പല പ്രശ്‌നങ്ങൾക്കും ദഹനക്കേടിനും കാരണമാകുന്നു. പലതരം പഴങ്ങളും പച്ചക്കറികളും മിക്സ് ചെയ്ത്കഴിക്കുന്നത്  നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഏതൊക്കെയാണ് ഇത്തരം പഴങ്ങൾ എന്ന് നോക്കാം

തണ്ണിമത്തൻ

തണ്ണിമത്തൻ ഒറ്റയ്ക്ക് കഴിക്കണം. മറ്റേതെങ്കിലും പഴങ്ങൾക്കൊപ്പം കഴിച്ചാൽ, അവ ശരീരത്തിൽ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടില്ല. 

vachakam
vachakam
vachakam

കാരറ്റും ഓറഞ്ചും

കാരറ്റും ഓറഞ്ചും ഒരുമിച്ച്‌ കഴിക്കുന്നതും നല്ലതല്ല. കാരണം ഇതുവഴി അമിത പിത്തരസം ഉത്പാദിപ്പിക്കുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഈ രണ്ട് വസ്തുക്കളും ഒന്നിച്ചു ചേരുന്നതിലൂടെ വൃക്കയ്ക്കും പ്രശ്നം സൃഷ്ടിക്കുന്നു.

പപ്പായ - നാരങ്ങ

vachakam
vachakam
vachakam

പപ്പായയും നാരങ്ങയും ഒന്നിച്ചു കഴിക്കുന്നതും നല്ലതല്ല. വിളര്‍ച, ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ഇവ രണ്ടും ഒരേസമയം കഴിക്കുന്നത് കുട്ടികള്‍ക്കും വളരെ അപകടകരമാണ്.

മധുരമുള്ള പഴങ്ങളും അസിഡിറ്റി ഉള്ള പഴങ്ങളും

സ്ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ സബ്-അസിഡിക് പഴങ്ങളോ ഒറ്റയ്ക്ക് കഴിക്കണം. വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി ഇത്തരം പഴങ്ങൾ കലർത്തുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. തലവേദന, ഓക്കാനം, അസിഡിറ്റി എന്നിവയ്ക്കും കാരണമാകുന്നു

vachakam
vachakam
vachakam

ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളും അന്നജമുള്ള പഴങ്ങളും

അന്നജം അടങ്ങിയ വാഴപ്പഴം പോലുള്ള ചില പഴങ്ങളുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ്, വാട്ടര്‍ ചെസ്റ്റ് നട്ട് മുതലായ ധാരാളം പച്ചക്കറികളിലും അന്നജം ഉണ്ട്. അന്നജം അടങ്ങിയ ഭക്ഷണസാധനങ്ങളും ചീര, പേര, ബ്രൊക്കോളി തുടങ്ങിയ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളും ഒന്നിച്ച്‌ കഴിക്കരുത്.

ഓറഞ്ച് - പാല്‍

പാലും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് ദഹനത്തിന് പ്രയാസം ഉണ്ടാക്കുന്നു. ഇത് പിന്നീട് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്നു. ഓറഞ്ചിലെ ആസിഡ്, അന്നജം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകളെ നശിപ്പിക്കും. ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ദഹനക്കേടിന് കാരണമാകുന്നു.

പേരക്ക - വാഴപ്പഴം

പേരക്കയും ഏത്തപ്പഴവും ഒരുമിച്ചു കഴിക്കുന്നത് അസിഡിറ്റി, ഓക്കാനം, ഗ്യാസ്, തലവേദന എന്നിവ വർദ്ധിപ്പിക്കും.

പൈനാപ്പിൾ - പാൽ

പൈനാപ്പിളിലെ ബ്രോമെലൈൻ എന്ന സംയുക്തം ശരീരത്തിൽ ഗ്യാസ്, ഓക്കാനം, അണുബാധ, തലവേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും പൈനാപ്പിളും പാലും ഒരുമിച്ച് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam