ഇ-സിഗരറ്റ് ഉപയോഗം സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന് പഠനം

APRIL 27, 2024, 11:05 AM

ഇ-സിഗരറ്റ് ഉപയോഗം സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്ന് പഠനം. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നവർ ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് നിർത്തണമെന്നും പഠനം ശുപാർശ ചെയ്യുന്നു.

ഇ-സിഗരറ്റും പുകയില ഉൽപന്നങ്ങളും ഉപയോഗിക്കുന്ന 8,340 സ്ത്രീകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഈ വിഭാഗത്തിൽപ്പെട്ട സ്ത്രീകളിൽ ആൻ്റി മുള്ളേറിയൻ ഹോർമോൺ (എഎംഎച്ച്) അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ എത്ര അണ്ഡങ്ങൾ അവശേഷിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഹോർമോണുകളാണിത്. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന എല്ലാ പ്രായ വിഭാഗങ്ങളിലും എഎംഎച്ച് അളവ് കുറവാണ്.

vachakam
vachakam
vachakam

ഗർഭം ധരിക്കാന്‍ ശ്രമിക്കുന്ന നാലിലൊന്ന് പേരും ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരാണെന്നാണ് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹെർട്ടിലിറ്റി എന്ന സ്ഥാപനം പങ്കുവെക്കുന്ന വിവരം. 20നും 30നും ഇടയില്‍ പ്രായമുള്ള യുകെയിലെ 3.25 ലക്ഷം സ്ത്രീകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക്.

ഗർഭിണിയാകാതിരിക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന ശീലം ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് നിർദേശം നല്‍കണമെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടണിലെ റിപ്രൊഡക്ടീവ് ആന്‍ഡ് മോളിക്കുലാർ ജെനറ്റിക്‌സ് അധ്യാപകനുമായ ഡോ. ഹെലന്‍ ഒ'നില്‍ പറഞ്ഞു.

ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മദ്യം, പുകവലി, മയക്കുമരുന്ന് എന്നിവ ജീവിതശൈലിയിൽ നിന്ന് ഒഴിവാക്കണം, ഹെലനെ ഉദ്ധരിച്ച് ഡോ. ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു വലിയ ജനസംഖ്യയിൽ ഫെർട്ടിലിറ്റിയും ഇ-സിഗരറ്റും തമ്മിലുള്ള ബന്ധത്തിൻ്റെ ആദ്യ തെളിവാണ് ഈ പഠനമെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam