യുഎസിൽ കോവിഡിന്റെ പുതിയ വകഭേദം; ഫ്ലിർട്ട് എന്താണ് ?

MAY 8, 2024, 8:28 AM

യുഎസിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഫ്ലിർട്ട് എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. കെപി.2, കെപി.1 എന്നിങ്ങനെ രണ്ട് ഉപവകഭേദങ്ങളും ഫ്ലിർട്ടിനുണ്ട്

യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്,  റിപ്പോർട്ട് ചെയ്യുന്ന 25 ശതമാനം പുതിയ കേസുകളും ഫ്ലിർട്ട് വകഭേദവുമായി ബന്ധപ്പെട്ടതാണ്. ഒമിക്രോണ്‍ വകഭേദമായ ജെഎന്‍.1.11.1 ന്റെ മറ്റൊരു പതിപ്പാണ് ഫ്ലിർട്ട്. ഒമിക്രോണിന്റെ കീഴിലാണ് ഫ്ലിർട്ടും വരുന്നത്

അമേരിക്കയ്ക്ക് പുറമെ യുകെ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ഫ്ലിർട്ടിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്കയാണ് വകഭേദത്തിന് പേര് നല്‍കിയയത്. വൈറസിന്റെ പരിവർത്തനത്തിന്റെ സാങ്കേതിക പേരുകളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പേരിലെത്തിയത്

vachakam
vachakam
vachakam

രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ ഒമൈക്രോണിന് സമാനമാണെന്ന് ഗ്ലെനെഗിൾസ് ഹോസ്പിറ്റൽസ് പരേൽ മുംബൈയിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ മഞ്ജുഷ അഗർവാൾ പറഞ്ഞു.തലവേദന, പനി, പേശികള്‍ക്ക് വേദന, തൊണ്ടവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രുചിയും മണവും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്

ഈ വകഭേദം വളരെ വേഗം പകരുന്നതാണ്, ഇത് പ്രതിരോധശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുമെന്ന്  ഡോ അഗർവാൾ ഊന്നിപ്പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്ക്  ധരിക്കുക, കൈകൾ വൃത്തിയാക്കുക, പൊതുസ്ഥലങ്ങൾ ഒഴിവാക്കുക,  രോഗികളുമായി അടുത്തിടപഴകാതിരിക്കുക,  തുടങ്ങിയവ  പാലിച്ചുകൊണ്ട് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam