പുരുഷന്മാർ പലപ്പോഴും അവരുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല. ജീവിതശൈലി, തിരക്കുള്ള ജോലി, തെറ്റായ ഭക്ഷണക്രമം എന്നിവ കാരണം പല രോഗങ്ങളും വളരെ ചെറുപ്പത്തിൽ തന്നെ അവരെ തേടിയെത്താം. വൈറ്റമിൻ കുറവ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മുപ്പത് വയസ്സുള്ള പുരുഷന്മാർക്ക് ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകൾ എന്തൊക്കെയെന്ന് നോക്കാം.
1. വിറ്റാമിൻ ഡി
മുപ്പതു വയസ്സുള്ള പുരുഷന്മാർക്ക് വിറ്റാമിൻ ഡി അത്യാവശ്യമാണ്. കാൽസ്യം ആഗിരണം ചെയ്യുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്. പ്രതിരോധശേഷിയും കാഴ്ചശക്തിയും മെച്ചപ്പെടുത്തുന്നതിനും ഇവ ഗുണം ചെയ്യും.
അതുകൊണ്ട് പുരുഷന്മാർ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പാൽ, തൈര്, വെണ്ണ, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ, കൂൺ, ഗോതമ്പ്, റാഗി, ഓട്സ്, വാഴപ്പഴം മുതലായവ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.
2. വിറ്റാമിന്‍ ബി12
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. മുട്ട, പാലും പാലുല്‍പ്പന്നങ്ങളും, സാല്‍മണ്‍ മത്സ്യം, മഷ്റൂം, ബീറ്റ്റൂട്ട്, വാഴപ്പഴം തുടങ്ങിയവയൊക്കെ കഴിക്കുന്നത് വിറ്റാമിന്‍ ബി12ന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
3. വിറ്റാമിൻ സി
പുരുഷന്മാരിൽ, ബീജത്തിൻ്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും വിറ്റാമിൻ സി പ്രധാനമാണ്. നാരങ്ങ, ഓറഞ്ച്, കിവി, സ്ട്രോബെറി, പേരക്ക, നെല്ലിക്ക, പപ്പായ, ചീര, ബ്രൊക്കോളി, ഉരുളക്കിഴങ്ങ്, തക്കാളി, മുളപ്പിച്ച ബീൻസ് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അടങ്ങിയിരിക്കുന്നു.
4. വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇയും പുരുഷന്മാരില്‍ ബീജത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ പ്രധാനമാണ്. ചീര, ബദാം, നിലക്കടല, മീനെണ്ണ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു.
5. വിറ്റാമിൻ ബി 6
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, തലച്ചോറിൻ്റെ ആരോഗ്യം, ഊർജ്ജം എന്നിവ ലഭിക്കാൻ സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ബി 6. വൈറ്റമിൻ ബി6 പ്രതിരോധശേഷിക്കും അത്യാവശ്യമാണ്. കാരറ്റ്, വാഴപ്പഴം, ചീര, പാൽ. ചിക്കൻ ലിവർ, നിലക്കടല, സോയാബീൻസ്, ഓട്സ് തുടങ്ങിയവയിൽ നിന്ന് വിറ്റാമിൻ ബി6 ലഭിക്കും.
6. വിറ്റാമിന്‍ ബി9
ഫോളേറ്റ് അഥവാ വിറ്റാമിന്‍ ബി9 ഡിഎന്‍എയുടെ നിര്‍മാണത്തിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും ആവശ്യമാണ്. പയര്‍ വര്‍ഗങ്ങള്‍, ചീര, മുട്ട, പാല്‍, ബീറ്റ്റൂട്ട്, നട്സ് തുടങ്ങിയവയിലൊക്കെ ഫോളേറ്റ് അടങ്ങിയിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്