എനർജി ഡ്രിങ്കുകളെ അമിതമായി ആശ്രയിക്കല്ലേ.. വൃക്ക പണിമുടക്കും !

OCTOBER 29, 2024, 7:29 PM

കുറച്ച് വർഷങ്ങളായി എനർജി ഡ്രിങ്കുകൾ കൂടുതൽ പ്രചാരത്തിലുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിലും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കിടയിലും പെട്ടെന്ന് ഊർജ്ജം വർദ്ധിപ്പിക്കാൻ എനർജി ഡ്രിങ്കുകൾ സുലഭമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ പഞ്ചസാരയും കഫീനും അടങ്ങിയ പാനീയങ്ങൾ വൃക്കയുടെ  തകരാറിലേക്കു പോലും നയിച്ചേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഹൈദരബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ. സുജീത് റെഡ്ഡിയുടെ അഭിപ്രായത്തിൽ, എനർജി ഡ്രിങ്കുകളിൽ  ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. 

രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു ഉത്തേജകമാണ് കഫീൻ. വലിയ അളവിൽ കുടിക്കുമ്പോൾ ഇത് വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. പ്രത്യേകിച്ച് ഇതിനകം രക്തസമ്മർദ്ദമോ വൃക്കരോഗമോ ഉള്ള വ്യക്തികൾക്ക് കാലക്രമേണ ഇത് വിട്ടുമാറാത്ത വൃക്ക രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സുജീത് റെഡ്ഡി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം എനർജി ഡ്രിങ്കുകളിൽ  ഫ്രക്ടോസ്, കഫീൻ, സോഡിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ വൃക്കയിലെ കല്ലുകൾക്കും  കാരണമാകുമെന്ന് സൗത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും സൂചിപ്പിക്കുന്നു.

എനർജി ഡ്രിങ്കുകളുടെ മറ്റൊരു പ്രശ്നം  നിർജ്ജലീകരണം ഉണ്ടാക്കുന്നുവെന്നതാണ്. അവ ഡൈയൂററ്റിക്സ് ആയി പ്രവർത്തിക്കുന്നു, മൂത്രമൊഴിക്കുന്നതിൻ്റെ ആവൃത്തി വർദ്ധിപ്പിക്കുകയും ശരീരത്തിൽ ജലനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.

നിർജ്ജലീകരണം ഉണ്ടാകുമ്പോൾ ഇലക്ട്രോലൈറ്റുകളുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ നിങ്ങളുടെ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാകുമെന്ന് ഡോക്ടർ റെഡ്ഡി ചൂണ്ടിക്കാട്ടി. നിർജ്ജലീകരണം അക്യൂട്ട് കിഡ്‌നി ഇഞ്ചുറി (എകെഐ)ക്ക് കാരണമാകും. അതുകൊണ്ട് എനർജി ഡ്രിങ്കുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ആരാഗ്യകരമായ ഒരു  തിരഞ്ഞെടുപ്പായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam