ഭാരം കുറയ്ക്കാന്‍ മികച്ചത് ശര്‍ക്കരയോ, തേനോ? 

DECEMBER 10, 2024, 3:56 AM

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആദ്യം ചെയ്യേണ്ടത് പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ്. ഇതിന് പകരായി പ്രകൃതിദത്തമായ മധുരങ്ങളായ ശര്‍ക്കരയും തേനും ഉപയോഗിക്കാം. ഇവ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതിനും അതിന്റേതായ ചെറിയ ദോഷങ്ങളുണ്ട്.ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നോക്കുകയാണെങ്കില്‍ ശര്‍ക്കരയില്‍ അയണ്‍, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം, തുടങ്ങിയ ധാതുക്കളുണ്ട്. തേനില്‍ ആന്റിഇന്‍ഫ്ളമേറ്ററി , ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്.

ശര്‍ക്കര കരിമ്ബില്‍നിന്നാണ് എടുക്കുന്നത്. ശര്‍ക്കരയ്ക്ക് അതിനാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുട്ടില്ല. ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുന്ന ശര്‍ക്കര ശരീരഭാരവും കൂടാന്‍ കാരണമാകില്ല.

vachakam
vachakam
vachakam

ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ശര്‍ക്കര ദഹനവുമായി ബന്ധപ്പെട്ട എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. ബവല്‍ മൂവ്മെന്റ് വേഗത്തിലാക്കാനായി സഹായിക്കുന്നുവെന്ന് അപ്ലൈഡ് ഫുഡ് റിസര്‍ച്ച്‌ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ധാരളമായി നാരുകളടങ്ങിയ ശര്‍ക്കര വിശപ്പ് അകറ്റുന്നു. ശരീരത്തില്‍ നിന്നും വിഷാംശങ്ങള്‍ അകറ്റാനും സഹായിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതായി ഡയറ്ററി ഷുഗര്‍ സോള്‍ട്ട് ആന്‍ഡ് ഫാറ്റ് ഇന്‍ ഹ്യൂമര്‍ ഹെല്‍തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഇനി തേനിന്റെ കാര്യം നോക്കിയാല്‍, തേനീച്ചകള്‍ ഉല്‍പാദിപ്പിക്കുന്നതാണ് തേന്‍. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ തേനിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അധികമാണ്. കാലറി ധാരളമടങ്ങിയ തേനിന് വിശപ്പ് അകറ്റാനും വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കാനും സാധിക്കും. ഇതിലെ പ്രീബയോട്ടിക്കുകള്‍ ഉദരരോഗ്യം മെച്ചപ്പെടുത്തുന്നു. പൊണ്ണത്തടി ഇല്ലാതെയാക്കുന്നു. തേനില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാനും മറ്റ് സംയുക്തങ്ങളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.

vachakam
vachakam
vachakam

ഇനി ഇവരില്‍ ആരാണ് കേമനെന്ന് നോക്കിയാല്‍ ശരീരഭാരം കുറയ്ക്കാൻ ശർക്കരയേക്കാള്‍ മികച്ചത് തേൻ ആണ്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ തേന്‍ ദഹനത്തിനു സഹായിക്കുന്നുതോടൊപ്പം പല ആരോഗ്യഗുണങ്ങളും അടങ്ങിയതാണ്. വിശപ്പകറ്റാനും ഊര്‍ജം നല്‍കാനും തേനിന് സാധിക്കും. തേൻ പെട്ടെന്നു തന്നെ ദഹിക്കും. മിതമായ അളവില്‍ ഉപയോഗിച്ചാല്‍ തേനും ശർക്കരയും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. എന്നാല്‍ എന്തും അമിതമായാല്‍ വിഷമാണെല്ലോ. അതുപോലെ അമിതമായി തേന്‍ ഉപയോഗിച്ചാല്‍ ശരീരഭാരം വര്‍ധിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam