ഓര്‍മകള്‍ നശിക്കുന്ന അല്‍ഷിമേഴ്സ് രോഗത്തിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. എന്നാല്‍ രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ് എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. അടുത്ത ഏപ്രിലില്‍ ഇതുസംബന്ധിച്ച ക്ലിനിക്കല്‍ പരിശോധനകള്‍ തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തലച്ചോറില്‍ അടിഞ്ഞുകൂടുന്ന 'ടൗ' (TAU) എന്ന പ്രോട്ടീനെയാണ് ഈ മരുന്ന് ലക്ഷ്യം വെയ്ക്കുന്നത്. തലച്ചോറിന്റെ ഓര്‍മയുടെയും വിശകലനത്തിന്റെയും ശേഷിയെ കുറയ്ക്കുന്ന പ്രോട്ടീനാണ് ടൗ. അല്‍ഷിമേഴ്സ് രോഗികള്‍ക്ക് നല്‍കുന്ന ദൈര്‍ഘ്യമേറിയ ചികിത്സയ്ക്ക് പകരം ഗുളിക രൂപത്തില്‍ കഴിക്കാവുന്ന രീതിയിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അല്‍ഷിമേഴ്സ് രോഗികളുടെ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് ഈ മരുന്ന് തടയുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതലാളുകളില്‍ മരുന്ന് പരീക്ഷിക്കാനൊരുങ്ങുന്നത്.
അല്‍ഷിമേഴ്സാണ് ലോകത്ത് മേധാക്ഷയമായ ഡിമന്‍ഷ്യയ്ക്ക് പ്രധാന കാരണം. ലോകത്താകെയുള്ള ഡിമന്‍ഷ്യ രോഗികളില്‍ 70 ശതമാനത്തോളവും അല്‍ഷിമേഴ്സ് മൂലം ഡിമന്‍ഷ്യ ബാധിച്ചവരാണ്. ലോകത്താകെ 5.5 കോടി ആളുകള്‍ ഇതുമൂലം കഷ്ടതയനുഭവിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സഹായിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മരുന്നാണ് ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്