കട്ടൻ ചായ, ഗ്രീൻ ടീ, ഹെർബൽ ടീ തുടങ്ങി നൂറായിരം തരം ചായകളുണ്ട്. അതിലൊന്നാണ് വൈറ്റ് ടീ. തേയിലയുടെ മുള ഉണക്കിയാണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്.
വൈറ്റ് ടീയിൽ ഗ്രീൻ ടീയേക്കാൾ മൂന്നിരട്ടി ആൻ്റിഓക്‌സിഡൻ്റുകളും ഫ്ലേവനോയ്ഡുകളും ഉണ്ട്. കൂടാതെ, വൈറ്റ് ടീയിൽ സാധാരണ ചായപ്പൊടിയെ അപേക്ഷിച്ച് കഫീൻ വളരെ കുറവാണ്.
വൈറ്റ് ടീക്ക് വിദേശ രാജ്യങ്ങളിൽ നിരവധി ആരാധകരുണ്ട്. വൈറ്റ് ടീ ചൈനയിലാണ് ഏറ്റവും പ്രചാരമുള്ളത്. വൈറ്റ് ടീയിൽ കാറ്റെച്ചിൻസ് എന്ന ഒരു തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുന്ന സസ്യാധിഷ്ഠിത തന്മാത്രകളാണ് പോളിഫെനോൾ.
ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വൈറ്റ് ടീ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും ദഹനം അഞ്ച് ശതമാനം വരെ വർദ്ധിപ്പിക്കുകയും ചെയ്യും.
പല്ലിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയാനും കാറ്റെച്ചിനുകൾക്ക് കഴിയും. വൈറ്റ് ടീ എക്സ്ട്രാക്റ്റിലെ ആൻ്റിഓക്‌സിഡൻ്റുകൾ വൻകുടലിലെ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് മറ്റൊരു പഠനം പറയുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്ന ഇൻസുലിൻ പ്രതിരോധം തടയാൻ പോളിഫെനോൾ പോലുള്ള തന്മാത്രകൾക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. വൈറ്റ് ടീ ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മാത്രമല്ല, വിലയുടെ കാര്യത്തിലും മുൻപന്തിയിലാണ്. 100 ഗ്രാമിന് 1000 രൂപയ്ക്ക് മുകളിലാണ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്