പാല്‍പ്പൊടി കുഞ്ഞുങ്ങളിൽ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമോ?

JANUARY 1, 2025, 2:49 AM

അമ്മയുടെ സ്നേഹത്തോടും മുലപ്പാലിനോടും ഒരിക്കലും താരതമ്യപ്പെടുത്താനാവില്ല പാല്‍പ്പൊടികളുടെ മേന്മ. എന്നാൽ സൗകര്യവും സാഹചര്യവും കണക്കിലെടുത്ത് പലരും കുഞ്ഞുങ്ങൾക്ക് പാല്‍പ്പൊടികൾ നൽകുന്നു.

എന്നാൽ ഇത് കുഞ്ഞുങ്ങൾക്ക് എത്രത്തോളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?പ്രധാനമായും പശുവിൻ പാലിൽ നിന്നാണ് പാല്‍പ്പൊടി ഉണ്ടാക്കുന്നത്.

ഈ പ്രക്രിയയിൽ, കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ പല ഗുണങ്ങളും നിലനിർത്തുമ്പോൾ, ശുദ്ധമായ പാലിൽ കാണപ്പെടുന്ന കൊഴുപ്പുകളെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലിപേസ് പോലുള്ള ചില എൻസൈമുകൾ ഇല്ലാതാകുന്നു. ഇത് ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ രൂപപ്പെടാൻ ഇടയാക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

പാല്‍പ്പൊടി സ്ഥിരമായി കുടിക്കുന്നത് കുട്ടികള്‍ വളർന്നു വരുമ്ബോള്‍ വീക്കം, ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ ഇത്തരം പാല്‍പ്പൊടികളില്‍ അധികമായി പഞ്ചസാര ചേർക്കാറുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഇൻസുലിൻ പ്രതിരോധശേഷിയെ കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

ശുദ്ധമായ പാലിനെ അപേക്ഷിച്ച്‌ പാല്‍പ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ കാരണമാകും. പതിവായി പാല്‍പ്പൊടി കഴിക്കുന്ന കുട്ടിയുടെ പാൻക്രിയാസിനെ സമ്മർദത്തിലാക്കും. ഇത് പ്രമേഹത്തിന് കാരണമാവുക മാത്രമല്ല, അനാരോഗ്യകരമായ ഭക്ഷണക്രമത്തിന് കാരണമാവുകയും ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam