ക്രിസ്മസിന് വൈന്‍ ഇല്ലാതെ എന്ത് ആഘോഷം അല്ലെ? പുറത്ത് നിന്നും വൈന്‍ വാങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, വീട്ടില്‍ തന്നെ നല്ല ഒന്നാന്തരം വൈന്‍ തയ്യാറാക്കുന്നതാണ്. എന്നാല്‍ വീട്ടില്‍ തയ്യാറാക്കുന്ന വൈന്‍ വേഗത്തില്‍ ചീത്തയാകുന്നു എന്നതാണ് പലരുടെയും പരാതി. ഇത്തരത്തിൽ വൈൻ മോശമായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ മൂന്ന് വഴികളുണ്ട്.
മണത്ത് നോക്കാം
വൈനിന് എപ്പോഴും നല്ല മണമുണ്ടാകും. എന്നാല്‍ രാസവസ്തുക്കളുടെയോ അല്ലെങ്കില്‍ ഔഷധഗുണമുള്ളതോ ആയ ഗന്ധമുണ്ടെങ്കില്‍ അത് ഉപയോഗിക്കരുത്. ചില മോശം വൈനുകള്‍ക്ക് നേരിയ വിനാഗിരിയുടെ മണം ഉണ്ടാകാം.
ഒരു സിപ്പ് എടുക്കാം
മോശം വൈനിന് വിനാഗിരി, കാരമല്‍ രുചി ഉണ്ടാകും. നല്ല വൈൻ എപ്പോഴും ബാലൻസ്ഡ് ആയ രുചിയുള്ളതായിരിക്കും.
ലുക്ക് പ്രധാനം
വൈന്‍ കുടിക്കാനെടുക്കുമ്ബോള്‍ ക്ലൗഡി അല്ലെങ്കില്‍ വിചിത്രമായ രീതിയില്‍ പാടകളോ കാണപ്പെടുന്നുണ്ടെങ്കില്‍ അത് കുടിക്കുന്നത് ഒഴിവാക്കാം. കാരണം ഇത് ബാക്ടീരിയ പ്രവർത്തനത്തിന്റെ ലക്ഷണമാണ്. വൈൻ എപ്പോഴും വൃത്തിയും വ്യക്തവുമായിരിക്കും.
വൈൻ എങ്ങനെ സൂക്ഷിക്കാം?
ശരിയായ താപനില
വൈന്‍ മികച്ചതാകാന്‍ സുരക്ഷിതമായ താപനിലയില്‍ സൂക്ഷിക്കുകയെന്നത് പ്രധാനമാണ്. താപനില അമിതമായാല്‍ വൈന്‍ വളരെ വേഗത്തില്‍ പഴകാന്‍ കാരണമാകും.എന്നാല്‍ താപനില വലിയ തോതില്‍ കുറഞ്ഞാല്‍ അത് രുചിയുടെ ഘടന മങ്ങിപ്പിക്കും. മികച്ച സന്തുലിതാവസ്ഥയ്ക്കായി 55 ഡിഗ്രി ഫാരൻഹീറ്റ് (13 ഡിഗ്രി സെല്‍ഷ്യസ്) താപനിലയില്‍ വൈറന്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്
വൈന്‍ തയ്യാറാക്കിയതിന് ശേഷം ചീത്തയാകാതിരിക്കാന്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ചിലര്‍, ഫ്രിഡ്ജില്‍ വൈന്‍ സൂക്ഷിക്കുന്നത് കാണാം. എന്നാല്‍, ഇത് തെറ്റായ ഒരു രീതിയാണ്. സാധാരണ ആഹാരങ്ങള്‍ ചീത്തയാകാതിരിക്കാന്‍ സൂക്ഷിക്കുന്നത് പോലെ ഒരിക്കലും വൈന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. വേഗത്തില്‍ ചീത്തയാകാനും സാധ്യത കൂടുതലാണ്.
പാത്രത്തിന്റെ വൃത്തി
വൈന്‍ സൂക്ഷിക്കുന് പാത്രത്തിന്റെ വൃത്തി നോക്കുന്നത് പോലെ തന്നെ, വൈന്‍ സൂക്ഷിക്കുന്ന സ്ഥലത്തെ വൃത്തിയും വളരെ പ്രധാനപ്പെട്ടതാണ്. വൈന്‍ സൂക്ഷിക്കുന്ന സ്ഥലം ഇടയ്ക്ക് വൃത്തിയാക്കുന്നത് വളരെ നല്ലതാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്