ഏകാന്തത ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

JANUARY 1, 2025, 2:53 AM

ദീർഘകാലത്തെ ഏകാന്തത ഒരു വ്യക്തിയുടെ ആരോഗ്യത്തെയും മാനസിക ക്ഷേമത്തെയും ബാധിക്കും. ടിയാൻജിൻ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ ഏകാന്തത ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്ന് കണ്ടെത്തി.

സമ്മർദ്ദപൂരിതമായ സാമൂഹിക സാഹചര്യങ്ങളിൽ ഏകാന്തത ഹൃദയമിടിപ്പ് കുറയുന്നതിന് കാരണമാകും. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ബയോളജിക്കൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഹൃദയ സംബന്ധമായ അസുഖം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിലേക്കും ഇത് നയിച്ചേക്കാം.

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 17 നും 29 നും ഇടയില്‍ പ്രായമുള്ള 97 കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ന്യൂറോട്ടിസിസം, സോഷ്യല്‍ നെറ്റ്‌വർക്കിന്റെ വലുപ്പം, ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാനസികാവസ്ഥ എന്നിവ വിലയിരുത്തിയാണ് ഇവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെ അളവ് മനസിലാക്കിയത്.

vachakam
vachakam
vachakam

ഏകാന്തത അനുഭവിക്കുന്നവരിൽ സാമൂഹിക പിരിമുറുക്കത്തിൽ ഹൃദയമിടിപ്പ് വ്യതിയാനം കുറയുന്നതായി കണ്ടെത്തി. അത്തരം വ്യക്തികളിൽ ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഓട്ടോണമിക് നാഡീവ്യൂഹം ഫലപ്രദമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam