മുംബൈ: സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐ.ഐ.ടി. പുതിയ 'ഷോക്ക് സിറിഞ്ച്' തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചതെന്ന് നേതൃത്വം ഇതിന് നല്‍കിയ വിരന്‍ മെനസസ് വ്യക്തമാക്കി.
ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഊര്‍ജ സമ്മര്‍ദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ബോള്‍ പോയിന്റ് പേനയെക്കാള്‍ അല്പംകൂടി നീളംകൂടിയ സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മര്‍ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്.
ശരീരത്തില്‍ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി എന്നിവ എലികളില്‍ പരീക്ഷിച്ചത് വിജയമാണ്. മനുഷ്യരില്‍ പരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്