തലച്ചോറില്‍ നിന്ന് ലഭിക്കുന്ന സിഗ്നലുകള്‍ക്കനുസരിച്ചാണ് ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹൃദയത്തിന്റെ രീതി അതില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണെന്നാണ് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നത്.
ഹൃദയത്തിൻ്റെ നാഡീവ്യൂഹം ഒരു റിലേ സിസ്റ്റമായി കണക്കാക്കപ്പെട്ടിരുന്നു. അതായത് ഹൃദയമിടിപ്പ് നിരീക്ഷിക്കാനും നിയന്ത്രിക്കാനും തലച്ചോറില്‍ നിന്ന് കൈമാറുന്ന സിഗ്നലുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാൽ ഹൃദയത്തിന്റെ നാഡീവ്യൂഹം സ്വതന്ത്രമാണെന്ന് കണ്ടെത്തിയതായി നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകർ ചൂണ്ടിക്കാട്ടി.
ഹൃദയത്തിൻ്റെ ആന്തരിക നാഡീവ്യവസ്ഥയെ ഇൻട്രാ കാർഡിയാക് നാഡീവ്യൂഹം എന്നാണ് ഗവേഷകർ വിളിക്കുന്നത്. അവയ്ക്ക് സ്വന്തമായി ഹൃദയമിടിപ്പ് സൃഷ്ടിക്കാനും തലച്ചോറിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം സ്വയം നിയന്ത്രിക്കാനും കഴിയും.
'ഹൃദയത്തിന് സ്വന്തമായൊരു തലച്ചോറുള്ള പോലെ'- എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ ഭാഗങ്ങളും മസ്തിഷ്‌കം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നില്ലെന്നും ഗവേഷർ പറയുന്നു.
ഘടനയിലും പ്രവർത്തനത്തിലും മനുഷ്യ ഹൃദയത്തോട് വിചിത്രമായ സാമ്യമുള്ള സീബ്രാഫിഷിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഹൃദയത്തിന്റെ പേസ്‌മേക്കറായി പ്രവര്‍ത്തിക്കുന്ന സിനോആട്രിയല്‍ പ്ലെക്‌സസ് (എസ്എപി) എന്ന ഹൃദയത്തിന്റെ ഒരു പ്രധാന ഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വൈവിധ്യമാര്‍ന്ന ന്യൂറോണുകള്‍ കണ്ടെത്തി.
ഈ ന്യൂറോണുകള്‍ അസറ്റൈല്‍കോളിന്‍, ഗ്ലൂട്ടാമേറ്റ്, സെറോടോണിന്‍ തുടങ്ങിയ വിവിധ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഇത് താളാത്മകമായ വൈദ്യുത പാറ്റേണുകള്‍ സൃഷ്ടിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്