പഴങ്ങൾ കഴിക്കുമ്പോൾ തൊലി കളയുന്നതാണ് നമ്മുടെ ശീലം. വാഴപ്പഴം, ഓറഞ്ച്, പൈനാപ്പിൾ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ചില പഴങ്ങളുടെ തൊലി കളയാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവ തൊലിയോടൊപ്പം കഴിക്കുന്നതാണ് നല്ലതെന്നും ഗവേഷകർ പറയുന്നു. തൊലി കളയാതെ കഴിക്കേണ്ട പഴങ്ങൾ ഇതാ..
പേരക്ക
പേരക്ക പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പഴം കൂടിയാണ് പേരക്ക. ചിലർ പേരക്കയുടെ തൊലി കളഞ്ഞ് ബാക്കിയുള്ള ഭാഗം തിന്നും. എന്നാൽ പേരയ്ക്ക തൊലിയോടൊപ്പമാണ് കഴിക്കേണ്ടതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇത് കൂടുതൽ ഫൈബർ, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ്.
മാമ്പഴം
ചിലർ മാമ്പഴം തൊലി കളഞ്ഞാണ് കഴിക്കുന്നത്, എങ്കിലും മാമ്പഴം തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്. മാമ്പഴത്തിൽ 1.7 ഗ്രാം ഫൈബറും 36 ശതമാനം വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്.ഇത് ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.
പ്ലം
പ്ലംസിൻ്റെ തൊലിയിൽ കൂടുതൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും പ്ലംസിന് കഴിയും. അതുകൊണ്ട് തന്നെ പ്ലം തൊലി കളയാതെ കഴിക്കാൻ ശ്രദ്ധിക്കുക.
ഇവ കൂടാതെ മുന്തിരി, പേര, ആപ്പിൾ, പീച്ച്, ചെറി എന്നിവയും തൊലി കളയാതെ കഴിക്കണം. പഴത്തിലെ പോഷകങ്ങൾ അവയൊന്നും നഷ്‌ടപ്പെടാതെ പൂർണ്ണമായി ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്