ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കുറവാണെന്ന് പഠനം. നിരന്തരമായി വഴികള്‍ പരിശോധിച്ച് യാത്ര ചെയ്യുന്ന ജോലി ചെയ്യുന്നവരില്‍ അള്‍ഷിമേഴ്സ് സാധ്യത കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. ബിഎംജെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
2020 നും 2022 നും ഇടയിലാണ് പഠനം നടത്തിയത്. ഈ കാലയളവിൽ മരിച്ച 9 ദശലക്ഷം ആളുകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിൽ 3.5 ദശലക്ഷം പേർ 443 തരം ജോലികളിൽ ജോലി ചെയ്യുന്ന അൽഷിമേഴ്സ് രോഗം മൂലം മരിച്ചു. ഇതിൽ ടാക്സി ഡ്രൈവർമാർ ആകെ ഒരു ശതമാനമാണ്. ആംബുലൻസ് ഡ്രൈവർമാർക്കിടയിലെ രോഗനിരക്ക് ഒരു ശതമാനത്തിൽ താഴെയാണെന്ന് പഠനം കണ്ടെത്തി.
നിരന്തരമായി ചിന്തിക്കുകയും വഴികളും ദിശകളും കണ്ടെത്തുകയും ചെയ്യേണ്ടത് അവരുടെ ജോലിയുടെ ഭാഗമായതാകാം രോഗസാധ്യത കുറയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
തലച്ചോറിൻ്റെ ഹിപ്പോകാംപസ് നിരന്തരമായി പ്രവർത്തിപ്പിച്ച് കൊണ്ടാണ് ഇവർ ജോലി ചെയ്യുന്നത്. അള്‍ഷിമേഴ്സ് ആദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാംപസ്.
എന്നാൽ, ബസ് ഡ്രൈവർമാരിലും പൈലറ്റുമാരിലും ഇത്തരമൊരു പ്രവണതയില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ടാക്സി, ആംബുലൻസ് ഡ്രൈവർമാരേക്കാൾ വളരെ കുറച്ച് നാവിഗേഷനാണ് അവർ ചെയ്യുന്നത്. അതാവാം കാരണമെന്നും പഠനം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്