സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) ഋതുക്കൾ മാറുന്നതിനനുസരിച്ച് ആളുകളിൽ ഉണ്ടാകുന്ന ഒരു തരം വിഷാദമാണ്. എല്ലാ വർഷവും ഒരേ സമയത്താണ് ഇത് ആരംഭിക്കുന്നതും അവസാനിക്കുന്നതും. മഞ്ഞുകാലത്തിൻ്റെ തുടക്കത്തിൽ ആരംഭിച്ച് ശീതകാലം മുഴുവൻ തുടരുന്ന സാഡ് ഊർജ്ജ നഷ്ടവും വിഷാദവും ഉണ്ടാക്കുന്നു. ഇത് ചിലപ്പോൾ വസന്തകാലത്തും വേനൽക്കാലത്തും സംഭവിക്കാം.
ആറ് ഋതുക്കളും പ്രകടമാകുന്ന ഇടങ്ങളിലാണ് കൂടുതലും സാഡ് ബാധിക്കുന്നത്. അമേരിക്കയിൽ ഏതാണ്ട് 5 ശതമാനം പേരെ സാഡ് ബാധിക്കുന്നതായി ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നു. 18 വയസ്സു മുതൽ 30 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇത് ആരംഭിക്കുന്നത്. പുരുഷന്മാരെക്കാളധികം സ്ത്രീകളെയാണ് ഈ വിഷാദം ബാധിക്കുന്നത്. സാഡിനെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങളുണ്ട്. അവയെന്തൊക്കെ എന്നറിയാം
ലൈറ്റ് തെറാപ്പി
സാഡിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സൂര്യപ്രകാശം ഏൽക്കുന്നത് പോലെ ഫലപ്രദമാണ് ലൈറ്റ് തെറാപ്പി. എല്ലാ ദിവസവും രാവിലെ ഇരുപത് മുതൽ മുപ്പത് മിനിറ്റ് വെയിലിൽ ഇറങ്ങാം . ഇത് ശരീരത്തിൻ്റെ ഘടികാരത്തെ താളം നിയന്ത്രിക്കാനും നിങ്ങളെ കൂടുതൽ ഉന്മേഷമുള്ളതാക്കാനും വിഷാദം കുറയ്ക്കാനും കഴിയും.
സജീവമായിരിക്കുക
മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. നടത്തം, സ്ട്രെച്ചിങ്സ് തുടങ്ങിയ ലഘു വ്യായാമങ്ങൾ പോലും സാഡിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും. ആഴ്ചയിൽ ഏതാനും ദിവസങ്ങൾ കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും പുറത്ത് പോയി വ്യായാമം ചെയ്യാൻ ശ്രമിക്കുക. വ്യായാമത്തിൻ്റെയും സൂര്യപ്രകാശത്തിൻ്റെയും ഗുണങ്ങൾ ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
കൃത്യമായ ദിനചര്യ പിന്തുടരാം
കൃത്യമായ ദിനചര്യ മൂഡ് മെച്ചപ്പെടുത്തുന്നതോടൊപ്പം ഉറക്കം നിയന്ത്രിക്കാനും ഊർജനില വർധിപ്പിക്കാനും സഹായിക്കും. ആഴ്ചാവസാനം ഉൾപ്പെടെ എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
സൂര്യപ്രകാശം ഏൽക്കാം
മനോനില മെച്ചപ്പെടുത്തുന്ന ഹോർമോൺ ആയ സെറോടോണിന്റെ അളവ് നിയന്ത്രിക്കാൻ സൂര്യപ്രകാശം സഹായിക്കും. പുറത്തു സമയം ചെലവഴിക്കുന്നത്, പ്രത്യേകിച്ച് രാവിലത്തെ വെയിൽ കൊള്ളുന്നത് ഫലപ്രദമാണ്. വീട്ടിലും ജോലിസ്ഥലത്തും ജനാലയ്ക്കരികിൽ ഇരിക്കുന്നതും ഗുണം ചെയ്യും.
ബന്ധങ്ങൾ നിലനിർത്താം
സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കുന്നത് ഒറ്റപ്പെടൽ കുറയ്ക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും. ∙പ്രഫഷനൽ സഹായം തേടാം സാഡി (SAD) ന്റെ ലക്ഷണങ്ങൾ തുടര്‍ന്നാൽ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടണം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ഫലപ്രദമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്