ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് കോക്ക്. രണ്ടാമതൊരു ചിന്തയില്ലാതെ യുവാക്കൾ വലിയ അളവിലാണിത് കഴിക്കുന്നത്. എന്നാൽ കോക്ക് പ്രേമികൾ ഇത്തിരി സൂക്ഷിച്ചോളൂ.. ഒരു കുപ്പി കോക്ക് നിങ്ങളുടെ ആയുസിന്‍റെ ഏതാണ്ട് 12 മിനിറ്റ് വെട്ടിച്ചുരുക്കുന്നുവെന്നാണ് പുതിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്.
മിഷിഗൺ സർവ്വകലാശാല നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കോക്ക് മാത്രമല്ല, ആരോഗ്യകരമെന്ന് പറയപ്പെടുന്ന മുട്ടയും ബ്രേക്ക്ഫാസ്റ്റ് സാന്‍ഡ് വിച്ചുമൊക്കെ പട്ടികയിലുണ്ട്. കോക്ക് പോലുള്ള പാനീയങ്ങള്‍ 12 മിനിറ്റ് കവര്‍ന്നെടുക്കുമ്പോള്‍ ഹോട്ട്‌ഡോഗ് ആരാധകരുടെ ആയുസ് ഓരോ തവണയും 36 മിനിറ്റ് വീതമാണ് കുറയുന്നത്. മുട്ടയും ബ്രേക്ക്ഫാസ്റ്റ് സാന്‍ഡ് വിച്ചും കഴിക്കുന്നതു കൊണ്ട് 13 മിനിറ്റ് വീതമാണ് ആയുസു കുറയുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളായ പിസ, മക്രോണി, ഹോട്ട്‌ഡോഗ്‌സ്, കോക്ക് എന്നിവ ആയുസ്സ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ചിലതരം മത്സ്യങ്ങളുടെ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ ആയുസ്സ് വർദ്ധിപ്പിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
മികച്ച ആരോഗ്യത്തിന് ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പഠനത്തിലെ പ്രധാനിയായ ഡോ.ഒലിവിയർ ജോലിയറ്റ് ഊന്നിപ്പറഞ്ഞു. ഉറക്ക പ്രശ്‌നങ്ങൾ, വിഷാദം, ആസ്ത്മ, ഉയർന്ന കൊളസ്ട്രോൾ, ദഹനനാളത്തിന്റെ പ്രശ്നങ്ങൾ എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
മിതമായ അളവിൽ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കാമെങ്കിലും ദീര്‍ഘകാല ആരോഗ്യത്തിന് അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് മികച്ചതെന്നും ഗവേഷകര്‍ പറയുന്നു. അടുത്തിടെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) നടത്തിയ പഠനത്തിൽ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഹൃദ്രോഗ സാധ്യത 50 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു.
ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ട് 48 മുതല്‍ 53 ശതമാനം വരെ വര്‍ധിപ്പിക്കാം. കൂടാതെ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്