നടത്തമോ അതോ പടികൾ കയറുന്നതോ, ഏതാണ് ബെസ്റ്റ്?

DECEMBER 24, 2024, 10:50 AM

ശരീരം ഫിറ്റായിരിക്കാനായി ആഗ്രഹിക്കുന്ന വ്യക്തികളാണ് നമ്മളിൽ അധികവും. എന്നാല്‍ വ്യായാമം ചെയ്യാനായി ചിലപ്പോള്‍ സമയം ലഭിച്ചെന്ന് വരില്ല.  ഇനി ജിമ്മില്‍ പോകാമെന്ന് വെച്ചാലോ സമയവും പണവും വില്ലൻ തന്നെ. 

ഇവർക്കായിതാ ഒരു പുതിയ കണ്ടെത്തുന്നത് ഇങ്ങനെയാണ്. പടികള്‍ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പടികള്‍ കയറുന്നത് ആരോഗ്യകരമായ പ്രവര്‍ത്തനമാണ്. നിരവധി പേശികള്‍ക്ക് ഇത് ഗുണം ചെയ്യുന്നു, ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു.

vachakam
vachakam
vachakam

വളരെ വേഗത്തില്‍ കൊഴുപ്പ് എരിക്കാനായി പടികള്‍ കയറുന്നത് സഹായിക്കുന്നു. ആഴ്ചയില്‍ 30 മിനിറ്റ് പടികള്‍ കയറുന്നത് ഹൃദയരോഗ്യത്തോടൊപ്പം ദീര്‍ഘായുസ്സും നല്‍കുന്നു. എന്നാല്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് പടികള്‍ കയറുന്നത് നല്ലതല്ല. സന്ധി രോഗങ്ങളുള്ളവരും ഈ വ്യായാമത്തിന് മുമ്ബ് ഡോക്ടറുടെ അഭിപ്രായം തേടണം.

നടത്തം വളരെ എളുപ്പമുള്ള വ്യായാമമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയത്തിന് സമ്മര്‍ദമൊന്നുമില്ലാതെ നടത്തം രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനും സന്ധികള്‍ക്ക് നല്ലതാണ്. 

എന്നാല്‍ പടികള്‍ കയറുന്നതാണോ അതോ നടത്തമാണോ നല്ലതെന്ന് ചോദിച്ചാല്‍ ഒരാളുടെ വ്യക്തിപരമായ താല്‍പര്യം ഫിറ്റ്നസ് എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ചെറിയ സമയത്തില്‍ കൂടുതല്‍ കാലറി ബേണ്‍ ചെയ്യാനായി പടികള്‍ കയറുന്നതിലൂടെ സഹായിക്കുന്നു. പടികള്‍ കയറുന്നത് ക്ഷീണമുണ്ടാക്കുന്നവര്‍ക്ക് നടത്തമാണ് നല്ലത്. രണ്ട് പ്രവൃത്തികള്‍ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam