അതീവ ജാഗ്രത വേണം; സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; കൂടുതലും ബാധിക്കുന്നത് ചെറുപ്പക്കാർക്ക് 

NOVEMBER 30, 2024, 1:09 PM

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചവരുടെയും അതുകാരണം മരിച്ചവരുടെയും എണ്ണം വൻ‍തോതിൽ വർദ്ധിച്ചിരിക്കുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്ക് രോഗം ബാധിച്ചതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. രോഗം ബാധിച്ച് ഈ വർഷം 82 പേർ മരിച്ചു എന്നാണ് കണക്കുകൾ. 

അതേസമയം ചെറുപ്പക്കാരിലാണ് മഞ്ഞപ്പിത്തം കൂടുതലായി ബാധിക്കുന്നതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഹെപ്പറ്റെറ്റിസ് എ വൈറസ് കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കേരളത്തിൽ ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. രോഗബാധിതരിൽ കൂടുതലും 30-54 നും ഇടയിൽ പ്രായമുള്ളവരാണ്. 12 ശതമാനം പേർ 18 വയസിന് താഴെയുള്ളവരാണ്. പുരുഷൻമാരിലാണ് മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam