പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NOVEMBER 19, 2024, 4:41 PM

വിശപ്പടക്കാനും ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാനും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. എന്നാൽ പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ എന്ന കാര്യത്തിൽ നമ്മിൽ പലർക്കും സംശയമുണ്ട്. പ്രമേഹരോഗികൾക്കും ആത്മവിശ്വാസത്തോടെ പഴങ്ങൾ കഴിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴങ്ങൾ പ്രമേഹരോഗികൾക്ക് നല്ലതാണ്. വിപണിയിൽ ലഭ്യമായ മിക്ക പഴങ്ങൾക്കും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്.

ഇത്തരം പഴങ്ങൾ പ്രമേഹരോഗികൾക്ക് ആത്മവിശ്വാസത്തോടെ കഴിക്കാവുന്നതാണ്. അതേസമയം, അധികം പഴങ്ങൾ കഴിക്കുന്ന ശീലം നല്ലതല്ല. പ്രമേഹമുള്ളവർ കഴിക്കാവുന്ന പഴങ്ങളുടെ അളവ് സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

vachakam
vachakam
vachakam

ആപ്പിൾ, ഓറഞ്ച്, പേരക്ക തുടങ്ങിയ പഴങ്ങൾക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. മാമ്പഴം, പൈനാപ്പിൾ, മുന്തിരി എന്നിവ താരതമ്യേന ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങളാണ്.നാരുകളുടെ അംശം പൂർണ്ണമായും നീക്കം ചെയ്യുന്നതിനാൽ പഴച്ചാറുകൾ പ്രമേഹരോഗികൾക്ക് നല്ലതല്ല. പ്രമേഹ രോഗികൾ പഴുക്കാത്ത പഴങ്ങൾ കഴിക്കണം.

അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം...

  1. ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
  2. ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. 
  3. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്. 
  4. കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഗ്ലൈസെമിക് സൂചിക കുറഞ്ഞ കിവി സഹായിക്കും. 
  5. അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ അവക്കാഡോ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. 
  6. പിയറാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയർ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. 
  7. പീച്ച് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തനതായ രുചിയും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാൽ, പീച്ച് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ ഇവ കഴിക്കാം. 
  8. ചെറിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 
  9. മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും പ്രതിരോധശക്തിയേകുന്ന വിറ്റാമിൻ സിയും  ഇവയില്‍ അടങ്ങിയിരിക്കുന്നു.
  10. പേരയ്ക്ക ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam