അമൃത്സര്‍: കാന്‍സര്‍ അവകാശവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറിന് 850 കോടി രൂപയുടെ വക്കീല്‍ നോട്ടീസ്. പരമ്പരാഗത ചികില്‍സയിലൂടെയും ഭക്ഷണ രീതിയിലൂടെയും ഭാര്യയുടെ കാന്‍സര്‍ സുഖപ്പെട്ടെന്ന അവകാശവാദം തെളിയിക്കാനാവശ്യപ്പെട്ടാണ് ഛത്തീസ്ഗഡ് സിവില്‍ സൊസൈറ്റി (സിസിഎസ്) നോട്ടീസ് നല്‍കിയത്.
ഏഴ് ദിവസത്തിനകം സിദ്ധുവിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ക്ക് 850 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കൗറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 21 ന്, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, സ്റ്റേജ് 4 ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ ചില പാരമ്പര്യ പ്രതിവിധികള്‍ തന്റെ ഭാര്യയെ സഹായിച്ചതായി സിദ്ധു അവകാശപ്പെട്ടിരുന്നു. പാല്‍, ഗോതമ്പ്, മൈദ, പഞ്ചസാര എന്നിവയില്‍ നിന്നാണ് കാന്‍സര്‍ ഉണ്ടാകുന്നതെന്നും ഇവയെല്ലാം ഉപേക്ഷിച്ച് വേപ്പില, മഞ്ഞള്‍, തുളസി, നാരങ്ങാ വെള്ളം തുടങ്ങിയവയാണ് ഭാര്യ കഴിച്ചതെന്നും സിദ്ദു പറഞ്ഞിരുന്നു.
''അലോപ്പതി മരുന്നിനോടും ചികിത്സയോടും ജനങ്ങളുടെ മനസ്സില്‍ നിഷേധാത്മകത സൃഷ്ടിക്കാന്‍ സിദ്ധുവിന്റെ അവകാശവാദങ്ങള്‍ക്ക് കഴിവുണ്ട്. കാന്‍സര്‍ രോഗികളെപ്പോലും മരുന്ന് ഉപേക്ഷിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു, ഇത് അവരുടെ ജീവിത അപകടസാധ്യത വര്‍ദ്ധിപ്പിച്ചു,'' സിസിഎസ് നോട്ടീസില്‍ പറയുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ സിദ്ദുവിന്റെ അവകാശവാദങ്ങള്‍ തെളിയിക്കണമെന്നം അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സിസിഎസ് അറിയിച്ചു. 'തെറ്റായ വിവരങ്ങള്‍' രോഗികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നും ഭര്‍ത്താവിന്റെ പ്രസ്താവനയില്‍ കൗര്‍ നിലപാട് വ്യക്തമാക്കണമെന്നും നോട്ടീസില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്