ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോൾ ഒരു പ്രധാന വില്ലനാണ്. കൊളസ്‌ട്രോളിൽ തന്നെ നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോൾ അല്ലെങ്കിൽ എൽഡിഎൽ കൊളസ്‌ട്രോളും ഉണ്ട്. മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണം. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ഒലിവ് ഓയിൽ
നല്ല കൊളസ്‌ട്രോൾ കൂട്ടാനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനുമുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയിൽ. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ ധാരാളം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അണ്ടിപ്പരിപ്പും വിത്തുകളും നല്ലൊരു വഴിയാണ്. നിങ്ങൾക്കും ഇത് ഉപയോഗിക്കാം.
നെല്ലിക്ക
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് നെല്ലിക്ക. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യും. നെല്ലിക്ക ജ്യൂസ് ആയും അല്ലാതെയും കഴിക്കാം. നെല്ലിക്ക, ചോളം എന്നിവയുടെ ഉപയോഗം കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇവ രണ്ടും മിക്സ് ചെയ്ത് ജ്യൂസ് ഉണ്ടാക്കാം.
പയർ
നാരുകൾ അടങ്ങിയ പയർവർഗങ്ങൾക്ക് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ എല്ലാത്തരം പയറുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ബീൻസ്, പീസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ വലിയ അളവിൽ ഉൾപ്പെടുത്തണം. നാരുകളാൽ സമ്പുഷ്ടമായ ധാന്യങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബാർലിയും ഓട്‌സും കൊളസ്‌ട്രോൾ കുറയ്ക്കാൻ അത്യുത്തമമാണ്.
അവോക്കാഡോ അല്ലെങ്കിൽ ബട്ടർ ഫ്രൂട്ട്
ശരീരത്തിലെ നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും അവക്കാഡോയ്ക്ക് കഴിയും. അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, സി, ബി5, ബി6, ഇ, മറ്റ് ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഹൃദയത്തെ സംരക്ഷിക്കുന്നു. കൂടാതെ, രക്തസമ്മർദ്ദം തടയാനും സ്ട്രോക്ക് തടയാനും അവോക്കാഡോ ഉപയോഗിക്കാം. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഹൃദയാരോഗ്യം നിലനിർത്താൻ ഏറെ ഗുണം ചെയ്യും.
നട്‌സുകള്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ ഗുണം ചെയ്യും. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കും. ദിവസവും നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കാന്‍ പപ്പായ വളരെ നല്ലതാണ്. കൂടാതെ ഫാറ്റി ആസിഡും ഒലിയിക് ആസിഡും മറ്റും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്