ആൻറിബയോട്ടിക് ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അണുബാധകളെ സ്വാഭാവികമായി ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ആൻ്റിബയോട്ടിക് ഗുണങ്ങളുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിക്കിന് ആൻറിബയോട്ടിക്, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. അതുകൊണ്ട് വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
2. ഇഞ്ചി
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിന് ആൻറി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ശ്വാസകോശ അണുബാധകളെ ചെറുക്കാനും ജലദോഷം, തുമ്മൽ, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.
3. മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിന് ആൻ്റിമൈക്രോബയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ മഞ്ഞളും ഉൾപ്പെടുത്താവുന്നതാണ്.
4. തേൻ
ആൻ്റിബയോട്ടിക് ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇവ ഗുണം ചെയ്യും.
5. കറുവപ്പട്ട
കറുവാപ്പട്ടയിൽ ആൻ്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
6. ഉള്ളി
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ശ്വാസകോശ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.
7. ഗ്രാമ്പൂ
ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ അടങ്ങിയ ഗ്രാമ്പൂ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
8. കാബേജ്
കാബേജിൽ സൾഫർ അടങ്ങിയിട്ടുണ്ട്, ഇത് ക്രൂസിഫറസ് കുടുംബത്തിലെ അംഗമായതിനാൽ, ക്യാൻസറിനെ പ്രതിരോധിക്കുന്ന ഫലപ്രദമായ ഭക്ഷണമായി ഇത് കാണിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ മെച്ചപ്പെടുത്താനും രോഗം തടയാനും ഇത് സഹായിക്കും. ഒരു കപ്പ് കാബേജിന് നിങ്ങളുടെ പ്രതിദിന വിറ്റാമിൻ സിയുടെ 75% നൽകാൻ കഴിയും.
9. ഗ്രേപ്ഫ്രൂട്ട് സീഡ് എക്സ്ട്രാക്റ്റ്
800-ലധികം വ്യത്യസ്‌ത രൂപങ്ങളും വൈറസുകളുടെയും ബാക്‌ടീരിയകളുടെയും നൂറിലധികം തരം ഫംഗസ്, പരാന്നഭോജികൾ എന്നിവയെ കൊല്ലാൻഗ്രേപ്ഫ്രൂട്ട് സീഡ് ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു
10 .എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ
നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും തൈറോയ്ഡ് പ്രശ്നങ്ങൾ സന്തുലിതമാക്കാനും കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാനും നിങ്ങൾക്ക് വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്