ദിവസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനം 

NOVEMBER 27, 2024, 3:37 PM

ദിവസവും 10 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ ഹൃദയാരോഗ്യം ഉൾപ്പെടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഇത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള  സാധ്യതയും  വർദ്ധിപ്പിക്കും. 

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം കാണിക്കുന്നത്, ഒരു ദിവസം 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും എന്നാണ്.

എല്ലാ ആഴ്ചയും ശുപാർശ ചെയ്യപ്പെടുന്ന 150 മിനിറ്റ് മിതമായ വ്യായാമം ചെയ്താലും ഈ സാഹചര്യത്തിൽ മാറ്റം വരുന്നതായി കണ്ടെത്താനായിട്ടില്ലെന്നും ​ഗവേഷകർ പറഞ്ഞു. ശരാശരി 62 വയസ്സുള്ള 90,000 ആളുകളിൽ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

vachakam
vachakam
vachakam

എട്ട് വർഷത്തെ പഠനത്തിൽ പങ്കെടുത്തവരിൽ അഞ്ച് ശതമാനം പേർ ഏട്രിയൽ ഫൈബ്രിലേഷൻ (ഹൃദയത്തിൻ്റെ മുകൾ അറകളിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾ) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം പേർക്ക് ഹൃദയസ്തംഭനം അനുഭവപ്പെട്ടു. രണ്ട് ശതമാനത്തോളം പേർക്ക് ഹൃദയാഘാതമുണ്ടായി. ഒരു ശതമാനത്തിൽ താഴെ ആളുകൾ ഹൃദയസംബന്ധമായ കാരണങ്ങളാൽ മരിച്ചു.

ഇത് ഉദാസീനമായ ജീവിതശൈലി ഹൃദയാരോ​ഗ്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇരിപ്പിനിടെ ഇൻട്രാ ആക്ടിവിറ്റി ബ്രേക്കുകൾ അല്ലെങ്കിൽ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീർഘനേരമുള്ള ഇരിപ്പ് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോ​ഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുൻപ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam