വയനാട്: പാർട്ടി എപ്പോള്‍ പറഞ്ഞാലും പാലക്കാട്ടെത്തുമെന്ന് ചാണ്ടി ഉമ്മൻ. വയനാട് പ്രചാരണം നടത്താൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് കൊണ്ടാണ് വയനാട് പ്രചാരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പാർട്ടിക്കൊപ്പം തന്നെ നില്ക്കും. രാഹുലുമായി അടുത്ത ബന്ധമാണ് ഉള്ളത്. സഹോദര തുല്ല്യനാണ് രാഹുല്‍.
രാഹുല്‍ സ്ഥാനാർഥിയെന്ന നിലയില്‍ ഏറ്റവും അനുയോജ്യനാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.പാർട്ടി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പ്രചാരണത്തിന് എത്തുന്നത്.
തന്റെ ജീവിതം പാർട്ടിക്ക് സമർപ്പിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ട് ആദ്യമേ പോയി കണ്‍വെൻഷനില്‍ പങ്കെടുത്തുവെന്നും . ബാക്കിയുള്ള പ്രാചരണങ്ങള്‍ ദുർവ്യാഖ്യാനങ്ങളാണെന്നും വെറുതെ വിവാദം ഉണ്ടാകുകയാണെന്നും ചാണ്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്