വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ വയനാട്ടിൽ 7 ശതമാനം പോളിംഗ്

NOVEMBER 13, 2024, 9:10 AM

തിരുവനന്തപുരം:  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏഴ് ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. 

വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം.  

തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്, 7.51 ശതമാനം.  ഏറനാട് 7.45, ഏറനാട് 7.45, വണ്ടൂർ 6.83, മാനന്തവാടി 6.69, സുൽത്താൻ ബത്തേരി 6.57, നിലമ്പൂർ 6.27 ശതമാനം പേരും ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ വോട്ട് രേഖപ്പെടുത്തി.  

vachakam
vachakam
vachakam

കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam