കണ്ണൂർ: ബെഗംളൂരുവില്‍ ഐടി ജീവനക്കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എസ് സ്നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അമിതമായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ മരിക്കുകയായിരുന്നുവെന്നാണ് ഭർത്താവ് ഹരി സ്നേഹയുടെ കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്.
പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഇല്ലാതിരുന്നതാണ് കുടുംബത്തില്‍ സംശയമുണര്‍ത്തിയത്. ഇതിന് പിന്നാലെ കുടുംബം ദുരൂഹതയാരോപിച്ച് സര്‍ജാപൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹരിയും ഐടി മേഖലയിലെ ജീവനക്കാരനാണ്. ഇരുവരും മകനൊപ്പം ഏറെക്കാലമായി ബെംഗളൂരുവിലാണ് താമസം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്