തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിനങ്ങളിൽ അതിരാവിലെ തന്നെ സിപിഎമ്മിനെ വെട്ടിലാക്കുകയാണ് ഇ.പി.ജയരാജൻ. ലോക്സഭാതെരഞ്ഞെടുപ്പ് ദിനത്തിലാണ് ഇപി-പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്ച ഒരു ബോംബ് പോലെ വീണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. അതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ ആത്മകഥാ വിവാദവും.
ഇ.പിയെക്കൊണ്ട് മടുത്തെന്നും ഇനി പൊറുക്കാനാവില്ലെന്നുമുള്ള സൂചനകളാണ് പാർട്ടി കേന്ദ്രങ്ങളിൽ ഉയരുന്നത്.
പിണറായി കഴിഞ്ഞാൽ താനാണ് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നതെന്ന് ഇ.പി പുസ്തകത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ നടന്ന ഗൂഢാലോചനകൾ പലതും പാർട്ടിക്കുള്ളിൽ നിന്നാണെന്ന ദുഃസൂചനകളാണ് പുസ്തകത്തിൽ.
രാഷ്ട്രീയ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇതിനെല്ലാം പിന്നിലെന്ന ഒളിയമ്പും എയ്തു. ‘തുറന്നെഴുത്ത്’ എന്നു തന്നെയാണ് ആമുഖത്തിൽ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.
പാർട്ടി അച്ചടക്കത്തിന്റെ പരിധി വിട്ടുള്ള വിമർശനങ്ങളാണ് നടത്തുന്നത് എന്നതിനാൽ തന്നെ സിപിഎമ്മിന് ഇതു നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്