ലോട്ടറി വിൽപ്പനക്കാരിയെ ഡമ്മി നോട്ട് നല്‍കി  പറ്റിച്ച സംഭവം;  അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

NOVEMBER 13, 2024, 6:56 AM

തൃശൂര്‍:  ഭാഗ്യക്കുറി വിൽപ്പനക്കാരിയെ ഡമ്മി നോട്ട് നല്‍കി പറ്റിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.  

തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുന്നിൽ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ കാർത്യായനിയാണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയ യുവാവാണ് കാർത്യായനിക്ക് 500 രൂപയുടെ ഡമ്മി നോട്ട് നൽകി പറ്റിച്ചത്.

ചിൽഡ്രൻസ് നോട്ട് എന്നെഴുതിയ നോട്ടുകൾ ഷൂട്ടിങ്ങിനും കുട്ടികൾക്ക് കളിക്കാനുമായി അച്ചടിക്കുന്നതാണ്. എന്നാൽ ഇത് തിരിച്ചറിയാൻ കാർത്യായനിക്കായില്ല.

vachakam
vachakam
vachakam

40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് യുവാവ് എടുത്തു. പണമായി നൽകിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നൽകി. പിന്നീട് വിൽപ്പനക്കുള്ള ലോട്ടറി എടുക്കാനായി പോയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക്  മനസിലായത്. 

60 കാരിക്ക് ഡമ്മി നോട്ട് നൽകി ലോട്ടറി ടിക്കറ്റുകളും പണവും കവർന്ന സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചിരിക്കുന്നത്. അന്തിക്കാട് പൊലീസ് എസ് എച്ച് ഒക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam