കോട്ടയം: സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ ഇപി ജയരാജൻ ആത്മകഥ പുറത്തിറക്കുന്നു. ‘കട്ടയൻ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം’ എന്ന് പേരിട്ട പുസ്തകത്തിന്റെ പ്രസാധകർ ഡിസി ബുക്സാണ്.
രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമെന്നാണ് മുൻ എൽഡിഎഫ് കൺവീനർ കൂടിയായ ഇ.പി ജയരാജന്റെ പുസ്തകത്തിലുള്ളത്.
ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് വിവാദപരാമർശങ്ങളുള്ള പുസ്തകം പ്രകാശനം ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം.
ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയുമായി ആലോചിച്ചാണെന്നും എന്നാൽ വിഎസ് അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമർശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്