കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി.
പെൻഷൻ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് അഖിൽ തട്ടിയത്.പെൻഷൻ തട്ടിപ്പിൽ കേസെടുത്തതിനെ തുടർന്ന് അഖിൽ സി വർഗീസ് ആഗസ്റ്റ് മുതൽ ഒളിവിലാണ്.
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: പ്രതി ഒളിവിൽ തുടരുന്നതിനിടെ സ്ഥലംമാറ്റ പട്ടികയിൽ
പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ ഇടംപിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സാങ്കേതിമായ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്. അഖിൽ സി വർഗീസ് സിപിഎം ബന്ധമുള്ള ആളാണെന്നും ഇടത് യൂണിയൻ അംഗമാണെന്നും സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്