കോട്ടയം: സ്ഥലംമാറ്റ പട്ടികയിൽ ഇടം പിടിച്ച് നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ്.
നഗരസഭയിലെ ക്ലർക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഒളിവിൽ തുടരുന്നതിനിടെയാണ് തദ്ദേശ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ പട്ടികയിൽ അഖിൽ ഉൾപ്പെട്ടത്. LSGD ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവിൻ്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതേസമയം സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിൻ്റെ വിശദീകരണം.
പെൻഷൻ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
2.39 കോടി തട്ടിയ ഇയാളെ പിടികൂടാൻ സാധിക്കാത്തിനെ തുടർന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വാർഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയിൽ ജോലി ചെയ്തിരുന്നപ്പോൾ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതൽ അഖിൽ മൂന്നുകോടി രൂപയ്ക്ക് മുകളിൽ തട്ടിച്ചുവെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്