മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുൻ വഖഫ് ബോർഡ് ചെയർമാൻ 

NOVEMBER 14, 2024, 9:30 AM

കൊച്ചി:  മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുനമ്പം വിഷയത്തിൽ പ്രതികരണവുമായി രം​ഗത്ത്. 

സിപിഎം നേതാവ് ടി കെ ഹംസ ചെയർമാൻ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചത്. വിഎസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം  വിഷയത്തിൽ പിണറായി സർക്കാരിനും. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന  മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

വിഎസ് സർക്കാർ നിയമിച്ച നിസാർ  കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത്.

vachakam
vachakam
vachakam

നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി  പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവും വന്നു. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ്  പരിഗണിക്കേണ്ടി വന്നത്.  മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാൻ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല.

സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.  2014 മുതൽ 2019 വരെയായാണ് റഷീദലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam