പാലക്കാട്: പാലക്കാട് കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയി.
കൃഷ്ണകുമാരിയെ സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. വെള്ളിനേഴി പഞ്ചായത്തിൽ ദുരനുഭവം ഉണ്ടായെന്നും. കൃഷ്ണകുമാരിയുടെ വാർഡിൽ ബിജെപിക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥിയാണെന്നും സുരേഷ് ബാബു പറഞ്ഞു.
ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാരി പാർട്ടിയിൽ ചേരുന്നത്. സിപിഐഎം പറഞ്ഞ കാര്യങ്ങൾ വസ്തുതയുണ്ട് എന്ന് തെളിയുകയാണെന്നും പി സരിൻ ഉയർത്തിയ നിലപാട് കോൺഗ്രസിൽ നിന്ന് വരുന്നവർ ശരിവെക്കുന്നുവെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
അതേ സമയം, കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സിന്ധു പ്രതികരിച്ചു.
ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും സിന്ധു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്