എറണാകുളം: ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. നാളെ വൈകിട്ട് ശബരിമല നട തുറക്കാനാരിക്കെയാണ് ഈ മുന്നറിയിപ്പ്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ആദ്യ ആഴ്ചത്തെ വെർച്വൽ ബുക്കിംഗ് പൂർത്തിയായി. എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്. നട തുറക്കും മുൻപേ ഓൺലൈൻ ബുക്കിംഗ് നിറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്