തൃശൂർ : കൊടകര കുഴല്‍പ്പണക്കേസ് കേസില്‍ ഇ.ഡി. അന്വേഷണം പൂര്‍ത്തിയാകത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
കൊടകര കേസിലെ സാക്ഷിയായ സന്തോഷാണ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമർപ്പിച്ചത്.
കൊള്ളയടിക്കപ്പെട്ട പണമുപയോഗിച്ച് പ്രതികള്‍ വാങ്ങിയ സ്വര്‍ണം അളന്നുതിട്ടപ്പെടുത്തിയതിന് സാക്ഷിയായിരുന്നു സന്തോഷ്. കേസിന്റെ അന്വേഷണം മുന്നോട്ട് പോയിട്ടില്ല,
കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട്, കൃത്യമായ അന്വേഷണം നടത്തി ഇ.ഡിയോട് അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്