കൊടകര കുഴൽപ്പണക്കേസ് എട്ടംഗ സംഘം അന്വേഷിക്കും

NOVEMBER 13, 2024, 5:03 PM

തിരുവനന്തപുരം:  കൊടകര കുഴല്‍പ്പണക്കേസ് എട്ടംഗ സംഘം അന്വേഷിക്കും.  ബിജെപിയുടെ തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 തിരൂർ സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന്റെ തലവന്‍ കൊച്ചി ഡിസിപി സുദര്‍ശന്‍ ആണ്. 

vachakam
vachakam
vachakam

മുന്‍പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ.രാജുവും കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്‌ഐ എന്നിവരും 8 അംഗ സംഘത്തിലുണ്ട്.  

ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് 41 കോടിയിലേറെ രൂപ കര്‍ണാടകയില്‍നിന്നും മറ്റുമായി കേരളത്തിലേക്ക് എത്തിയെന്ന് 2021ല്‍ കേസ് അന്വേഷിച്ച പൊലീസ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam